Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sandeep Varier

ച​രി​ത്ര​ത്തി​ലെ ഇ​രു​ണ്ട അ​ധ്യാ​യ​ങ്ങ​ളെ വെ​ള്ള​പൂ​ശു​ന്ന പ​ള്ളി​ച്ച​ട്ട​മ്പി; സി​നി​മ​യ്ക്കെ​തി​രെ സ​ന്ദീ​പ് വാ​ര്യ​ർ

ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​യെ​ത്തി​യ പ​ള്ളി​ച്ച​ട്ട​മ്പി​യെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​രി​യ​ർ. ച​രി​ത്രം വാ​യി​ക്കു​ന്ന​വ​ർ​ക്ക് ഈ ​സി​നി​മ ന​ൽ​കു​ന്ന​ത് ഒ​രു വ​ശ​ത്തെ മാ​ത്രം മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന പാ​തി​വെ​ന്ത സ​ത്യ​ങ്ങ​ളാ​ണെ​ന്നാ​ണ് സ​ന്ദീ​പ് പ​റ​യു​ന്ന​ത്.

സ​ന്ദീ​പ് വാ​രി​യ​രു​ടെ വാ​ക്കു​ക​ൾ

''ച​രി​ത്ര​ത്തെ ‘വെ​ളു​പ്പി​ച്ചെ​ടു​ക്കു​ന്ന’ പ​ള്ളി​ച്ച​ട്ട​മ്പി. സി​നി​മ ഒ​രു ക​ലാ​രൂ​പ​മെ​ന്ന നി​ല​യി​ൽ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​മ്പോ​ഴും, ച​രി​ത്ര​പ​ര​മാ​യ സ​ത്യ​ങ്ങ​ളെ വ​ള​ച്ചൊ​ടി​ക്കു​ന്ന​ത് ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​മാ​റേ​ണ്ട​തു​ണ്ട്.

പ​ള്ളി​ച്ച​ട്ട​മ്പി എ​ന്ന സി​നി​മ വി​മോ​ച​ന സ​മ​ര​കാ​ല​ത്തെ കേ​ര​ള​ത്തെ​യും ആ​ദ്യ ക​മ്യു​ണി​സ്റ്റ് സ​ർ​ക്കാ​രി​നെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വ​സ്തു​ത​ക​ളെ മ​റ​ച്ചു​വെ​ച്ചോ അ​ല്ലെ​ങ്കി​ൽ ബോ​ധ​പൂ​ർ​വ്വം വെ​ള്ള​പൂ​ശി​യോ ആ​ണെ​ന്ന് പ​റ​യാ​തെ വ​യ്യ.

വി​മോ​ച​ന സ​മ​ര​ത്തി​ന്‍റെ ഏ​റ്റ​വും വേ​ദ​നി​ക്കു​ന്ന പ്ര​തീ​ക​മാ​യി​രു​ന്നു ചെ​റി​യ​തു​റ​യി​ലെ പോ​ലീ​സ് വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഫ്ലോ​റി എ​ന്ന ഗ​ർ​ഭി​ണി.

ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ ന​ട​ന്ന ഇ​ത്ത​രം കി​രാ​ത ന​ട​പ​ടി​ക​ളെ സി​നി​മ കൈ​കാ​ര്യം ചെ​യ്ത രീ​തി അ​ങ്ങേ​യ​റ്റം വി​ചി​ത്ര​മാ​ണ്. ഭ​ര​ണ​കൂ​ട​മോ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഇ.​എം.​എ​സോ അ​റി​യാ​തെ പോ​ലീ​സ് സ്വ​ന്തം നി​ല​യ്ക്ക് ചെ​യ്ത​താ​ണ് ഈ ​ക്രൂ​ര​ത എ​ന്ന മ​ട്ടി​ലു​ള്ള ചി​ത്രീ​ക​ര​ണം ച​രി​ത്ര​പ​ര​മാ​യ സ​ത്യ​സ​ന്ധ​ത​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണ്.

ഒ​രു സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ക്കു​ന്ന പോ​ലീ​സ് വെ​ടി​വെ​പ്പി​ന്‍റെ ധാ​ർ​മി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ഭ​ര​ണാ​ധി​കാ​രി​യി​ൽ നി​ന്ന് മാ​റ്റി​ക്കാ​ണി​ക്കു​ന്ന​ത് പൊ​ളി​റ്റി​ക്ക​ൽ വൈ​റ്റ് വാ​ഷി​ങ് അ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല.

മു​ഖ്യ​മ​ന്ത്രി​ക്ക് ഈ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​യി​രു​ന്നു എ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ന്ന​തി​ലൂ​ടെ ഒ​രു നേ​താ​വി​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വ​ത്തെ സം​ര​ക്ഷി​ക്കാ​നാ​ണ് സി​നി​മ ശ്ര​മി​ക്കു​ന്ന​ത്.

ഫ്ലോ​റി​യു​ടെ മ​ര​ണം വി​മോ​ച​ന സ​മ​ര​ത്തെ ആ​ളി​ക്ക​ത്തി​ച്ച സം​ഭ​വ​മാ​ണ്. ഒ​രു ജ​ന​ത​യു​ടെ പ്ര​തി​ഷേ​ധ​ത്തെ​യും ര​ക്ത​സാ​ക്ഷി​ത്വ​ത്തെ​യും കേ​വ​ലം സാ​ങ്കേ​തി​ക പി​ഴ​വു​ക​ളാ​യോ പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​യോ ചു​രു​ക്കി​ക്കാ​ണി​ക്കു​ന്ന​ത് ആ ​കാ​ല​ഘ​ട്ട​ത്തി​ൽ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രോ​ട് ചെ​യ്യു​ന്ന അ​നീ​തി​യാ​ണ്. 

ച​രി​ത്ര​ത്തി​ലെ ഇ​രു​ണ്ട അ​ധ്യാ​യ​ങ്ങ​ളെ വെ​ള്ള​പൂ​ശി ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ ഒ​രു രാ​ഷ്ട്രീ​യ ആ​ഖ്യാ​നം നി​ർ​മി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പ​ള്ളി​ച്ച​ട്ട​മ്പി​യി​ലൂ​ടെ ന​ട​ക്കു​ന്ന​ത്.

ച​രി​ത്രം വാ​യി​ക്കു​ന്ന​വ​ർ​ക്ക് ഈ ​സി​നി​മ ന​ൽ​കു​ന്ന​ത് ഒ​രു വ​ശ​ത്തെ മാ​ത്രം മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന പാ​തി​വെ​ന്ത സ​ത്യ​ങ്ങ​ളാ​ണ്. സ​ത്യ​സ​ന്ധ​മാ​യ രാ​ഷ്ട്രീ​യ സി​നി​മ​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക​ളെ​യും വീ​ഴ്ച​ക​ളെ​യും മ​റ​യി​ല്ലാ​തെ കാ​ണി​ക്കാ​നു​ള്ള ആ​ർ​ജ്ജ​വം കൂ​ടി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ കാ​ണി​ക്കേ​ണ്ട​തു​ണ്ട്. പു​തു​പ്പ​ള്ളി​യി​ൽ നി​ന്ന് എം.​എ​ൻ. ചാ​ണ്ടി​യെ കൊ​ണ്ട് വ​ന്ന് ബാ​ല​ൻ​സ് ന​ട​ത്തി​യ​ത് കൊ​ണ്ട് മാ​ത്രം വ്യാ​ജ ച​രി​ത്ര നി​ർ​മി​തി എ​തി​ർ​ക്ക​പ്പെ​ടാ​തെ പോ​കി​ല്ല.''

Latest News

Corehub Up